ഹനോയ്: വിയറ്റ്നാമിൽ ഇന്ത്യക്കാരായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 മരണം. ഫു ക്വോക്ക് ദ്വീപിന് സമീപം പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് അപകടം. 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്ര തിരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിഞ്ഞെന്നാണ് വിവരം. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Most Read| കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി




































