യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന

പെട്രോൾ ലിറ്ററിന് 80 ഫിൽ‌സ് വീതം കൂടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യ സാധനങ്ങളുടെ വിലയും യാത്രാ ചിലവും കൂടുമെന്ന ആശങ്കയിലാണ് പ്രവാസികൾ.

By Senior Reporter, Malabar News
Premium Petrol Price Hike
Rep. Image
Ajwa Travels

ദുബായ്: യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന. പെട്രോൾ ലിറ്ററിന് 80 ഫിൽ‌സ് വീതം കൂടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യ സാധനങ്ങളുടെ വിലയും യാത്രാ ചിലവും കൂടുമെന്ന ആശങ്കയിലാണ് പ്രവാസികൾ.

യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ അന്താരാഷ്‌ട്ര എണ്ണവില കുത്തനെ കൂടിയതിനാലാണ് യുഎഇയിലും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. സൂപ്പർ, സ്‌പെഷ്യൽ, ഇ പ്ളസ് എന്നീ മൂന്ന് വിഭാഗത്തിലുമുള്ള പെട്രോളിന്റെ വില ലിറ്ററിന് 80 ഫിൽ‌സ് വീതം കൂട്ടി. ഇതോടെ സൂപ്പർ പെട്രോളിന്റെ വില രണ്ട് ദിർഹം 59 ഫിൽസിൽ നിന്നും മൂന്ന് ദിർഹം 39 ഫിൽസിലെത്തി.

സ്‌പെഷ്യൽ പെട്രോൾ ലിറ്ററിന് 3.28 ദിർഹമാണ് പുതിയ നിരക്ക്. നേരത്തെ ഇത് 2.48 ദിർഹമായിരുന്നു. ഇ പ്ളസ് പെട്രോൾ വില 2.40 ദിർഹത്തിൽ നിന്നും മൂന്ന് ദിർഹം 20 ഫിൽസായി ഉയർന്നു. ഡീസലിനാണ് ഏറ്റവും വലിയ വിലവർധന. ലിറ്ററിന് 1 ദിർഹം 97 ഫിൽ‌സ് കൂടിയതോടെ ഡീസൽ വില 4 ദിർഹം 69 ഫിൽസായി. ആദ്യമായാണ് രാജ്യത്ത് ഡീസൽ വില ഇത്രയേറെ വർധിക്കുന്നത്.

പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി നിലവിൽ വരും. ഡീസൽ വില വൻതോതിൽ വർധിച്ചതോടെ, ചരക്ക് നീക്കത്തിന് ചിലവേറും. മാത്രമല്ല, ടാക്‌സി നിരക്കിലും വർധന ഉണ്ടായേക്കുമെന്നാണ് സൂചന. അജ്‌മാൻ എമിറേറ്റിൽ ടാക്‌സി നിരക്ക് നേരിയതോതിൽ വർധിപ്പിച്ചു. കിലോമീറ്ററിന് 1.74 ദിർഹം ഉണ്ടായിരുന്നത് 1.89 ദിർഹമായാണ് വർധിപ്പിച്ചത്.

Most Read| പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ നാലിന് തലസ്‌ഥാനത്ത് റോഡ് ഷോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE