ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനാണ് സർക്കാർ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈമാസം പത്തിന് വിജയ് കരൂരിൽ എത്തും. 41 പേരാണ് ദുരന്തത്തിൽ മരിച്ചത്.
2025 സെപ്തംബർ 27നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. വിജയ്യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്.
വിജയ് എത്തുന്നതിൽ ഏകദേശം ഏഴ് മണിക്കൂറോളം വൈകിയതിനെ തുടർന്ന് ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ചു മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കുമുണ്ടാവുകയും ചെയ്തു.
Most Read| ‘അമ്മ’യിൽ ആഭ്യന്തര കലഹം; ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു




































