ടൊറന്റോ: ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്ക് കടന്ന് പോർച്ചുഗൽ. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പോർച്ചുഗലിന്റെ ജയം. മൽസരത്തിന്റെ 53ആം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസിൽ നിന്ന് പന്ത് ലഭിച്ച പെരിസിച്ച് അനായാസം ഗോൾവല തീർക്കുകയായിരുന്നു.
65ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മൽസരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൺസാലോ റാമോസിന്റെ വിജയഗോൾ. അവസാന മിനിറ്റിൽ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ കളിയുടെ വിധി കുറിക്കപ്പെട്ടു. പ്രീ ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ.
മൽസരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. ആദ്യ മിനിറ്റുകളിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചാണ് ഇരുടീമുകളും മൽസരം തുടങ്ങിയത്. ആദ്യപകുതിയിൽ ഒമ്പത് ഷോട്ടുകളാണ് പോർച്ചുഗൽ അടിച്ചത്. ക്രൊയേഷ്യ മൂന്നും. രണ്ടാം പകുതിയിൽ ഗോളിനായി കടുത്ത ആക്രമണങ്ങളാണ് ഇരുടീമുകളും നടത്തിയത്.
Most Read| മദ്യം വാങ്ങാൻ പ്രായപരിധി കർശനമാക്കും; ‘നോ ഐഡി-നോ എൻട്രി’ നടപ്പിലാക്കാൻ സർക്കാർ



































