‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്ത് നിന്ന് മൽസ്യത്തെ കണ്ടെത്തിയത്. 'ഇന്ത്യൻ ഡോറി' എന്ന് വിളിക്കുന്ന മൽസ്യത്തിന് 'സിറ്റോപ്‌സിസ് ഇൻഡിക്ക' എന്നാണ് ശാസ്‌ത്രീയ നാമം.

By Senior Reporter, Malabar News
Indian Dory Fish
പുതുതായി കണ്ടെത്തിയ മൽസ്യം

കൊച്ചി: അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനത്തിലെ ഗവേഷക സംഘമാണ് (സിഎംഎഫ്ആർഐ) ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്ത് നിന്ന് മൽസ്യത്തെ കണ്ടെത്തിയത്.

‘ഇന്ത്യൻ ഡോറി’ എന്ന് വിളിക്കുന്ന മൽസ്യത്തിന് ‘സിറ്റോപ്‌സിസ് ഇൻഡിക്ക’ എന്നാണ് ശാസ്‌ത്രീയ നാമം. കൊല്ലം ശക്‌തികുളങ്ങര ഹാർബറിലെത്തിയ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിന് ആവശ്യമായ ആറ് മൽസ്യങ്ങളെ ശാസ്‌ത്രജ്‌ഞർക്ക് ലഭിച്ചത്.

സിഎംഎഫ്ആർഐയിലെ ഡോ. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ ഇനം മീനിന്റെ കണ്ടെത്തലിന് പിന്നിൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെട്ടിരുന്ന മൽസ്യങ്ങൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ‘സിറ്റോപ്‌സിസ് റോസിയ’ എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ജനിതക ഘടനയിൽ ഇവയിൽ നിന്ന് വ്യത്യസ്‌തമാണ്‌ പുതിയ ഇനം മൽസ്യമെന്ന് കണ്ടെത്തി.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE