തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംഘടിതമായ ഗൂഢാലോചന നടന്നെന്ന് എസ്ഐടി. കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ബോർഡ് മുൻ അധികൃതർ ഉൾപ്പടെയുള്ളവർ ചട്ടങ്ങൾ ലംഘിച്ച് വ്യാജരേഖകൾ ചമച്ചും ഗൂഢാലോചന നടത്തിയും കൃത്രിമം കാട്ടിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പിഎസ് പ്രശാന്തും എ അജികുമാറും ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കി സ്വർണം പൂശുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2019ന് പുറമെ 2025ലും ശബരിമലയിൽ നിന്ന് സ്വർണക്കവർച്ച നടന്നിട്ടുണ്ടെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമാണ് സ്വർണം അപഹരിക്കപ്പെട്ടത്. എന്നാൽ, 2025ൽ ദ്വാരപാലക ശിൽപ്പത്തിലെ താങ്ങുപീഠ പാളികളിൽ നിന്നാണ് സ്വർണം അപഹരിച്ചത്.
ഇന്നലെ എസ്ഐടി കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കുന്നത്. 17ആം പ്രതിയായ പിഎസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗമാണ് 18ആം പ്രതി എ. അജികുമാർ എന്നിവർ മറ്റു പ്രതികൾ ചെയ്‌ത കുറ്റകൃത്യം മറച്ചുവയ്‌ക്കുന്നതിന് കൂട്ടുനിന്നു. ഇവർ പ്രതികൾക്ക് അനുകൂലമായി ബോർഡ് ഉത്തരവ് ഇറക്കി.
അതുമൂലം ദ്വാരപാലക താങ്ങുപീഠ പാളികളിൽ നിന്നും വീണ്ടും സ്വർണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കും 12ആം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭം ഉണ്ടാക്കി നൽകി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല ക്ഷേത്രമുതലുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് മുൻപ് ഹൈക്കോടതിയുടെ അനുമതി തേടിയില്ല. മറ്റു പ്രതികൾ ചെയ്‌ത കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കുന്നതിനാണ് അറ്റകുറ്റപ്പണി ചെയ്യിക്കാൻ പിഎസ് പ്രശാന്തും എ. അജികുമാറും ഉൾപ്പെടുന്ന ബോർഡ് തീരുമാനം എടുത്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
2025ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശിൽപ്പം കൊണ്ടുപോയ സംഭവത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയിരുന്ന പ്രശാന്തിനെ എസ്ഐടി ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഈ ഇടപാടിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാവും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന രണ്ടാമത്തെ ഭരണസമിതിയാണ് ഇതോടെ പ്രതിക്കൂട്ടിലേക്ക് എത്തുന്നത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































