മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി എസ്. ശശിധരൻ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്.

By Senior Reporter, Malabar News
High Court

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കുറ്റപത്രം വൈകുന്നതിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്.

എസ്. ശശിധരൻ സമർപ്പിച്ച അന്വേഷണ റിപ്പോർട് വ്യക്‌തതയില്ലാത്തതും അപൂർണ്ണവുമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ടിൽ ലഭിച്ച കേസുകളിൽ 30 എണ്ണത്തിൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത ആവശ്യമാണെന്നാണ് കോടതിയുടെ നിലപാട്.

അതേസമയം, 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് ശ്രമമെന്നും വിജിലൻസ് എസ്‌പി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്‌തതയുണ്ടാക്കാനാണ് ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.

2016ലാണ് വിഎസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്‌ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടികൾ വായ്‌പ എടുത്തതിലാണ് അഴിമതി ആരോപണം. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ സംസ്‌ഥാനത്താകെ 124 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌.

വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡണ്ട് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്‌തിരുന്നു. പിന്നാക്കം നിൽക്കുന്ന സ്‌ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പറേഷൻ വഴി നൽകിയ ഗ്രാന്റ് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്‌തെന്നാണ് കണ്ടെത്തൽ.

Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE