തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. കൃഷിവകുപ്പ് ഡയറക്‌ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായും നിയമിച്ചു.
ആരോഗ്യ അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷണൽ ഹെൽത്ത് മിഷൻ സ്‌റ്റേറ്റ് മിഷൻ ഡയറക്‌ടർ, ഇ-ഹെൽത്ത് പ്രോജക്‌ട് ഡയറക്‌ടർ, സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്‌ടർ എന്നീ തസ്‌തികകൾ കൂടി നൽകി.
മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്‌ടർ, ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി മാനേജിങ് ഡയറക്‌ടർ എന്നീ ചുമതകളിൽ നിന്ന് ഒഴിവാക്കി. നാല് കലക്‌ടർമാരെയും മാറ്റി. സാംസ്‌കാരിക വകുപ്പ് ഡയറക്‌ടറായ കെ. ഇമ്പശേഖർ ലോട്ടറി വകുപ്പ് ഡയറക്‌ടർ, സാംസ്‌കാരിക വകുപ്പ് ഡയറക്‌ടറുടെ ചുമതലയിൽ തുടരും.
വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ വി. വിഘ്‌നേശ്വരിക്ക് നിലവിലെ അധിക ചുമതലകൾക്ക് പുറമെ സംസ്‌ഥാന ദുരന്ത നിവാരണ കമ്മീഷണറുടെ ചുമതല കൂടി നൽകി. പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി വിആർ വിനോദിന് നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്‌ട് ഡയറക്‌ടറുടെ ചുമതല കൂടി നൽകി.
വ്യവസായ വകുപ്പ് ഡയറക്‌ടർ അരുൺ കെ വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറാക്കി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സ്‌നേഹിൽ കുമാർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്‌ടറായി. എറണാകുളം ജില്ലാ കലക്‌ടറായ ജി. പ്രിയങ്കയ്‌ക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































