വാഷിങ്ടൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതികൾ തള്ളി യുഎസ്. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തന്റെ സഹായികളോട് വ്യക്തമാക്കിയതായാണ് വിവരം.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെ വെള്ളിയാഴ്ചയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിർണായക പദ്ദതികൾ മുന്നോട്ടുവെച്ചത്. ഏഴ് ദിവസത്തിനുള്ളിൽ സൈനിക സംഘർഷങ്ങൾ പൂർണമായി അവസാനിപ്പിക്കണം, അമേരിക്ക മരവിപ്പിച്ചുവച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ അടിയന്തരമായി വിട്ടുനൽകണം, എണ്ണ ഉപരോധങ്ങളും പേർഷ്യൻ ഗൾഫിലെ നാവിക ഉപരോധങ്ങളും പിൻവലിക്കണമെന്നും ഈ വ്യവസ്ഥകൾ പാലിച്ച് ഏഴാം ദിവസം ആകുന്നതോടെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കുമെന്നുമായിരുന്നു ഇറാന്റെ വ്യവസ്ഥകൾ.
നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി കരാർ ഒപ്പിടുന്നതാണ് ഇരുരാജ്യങ്ങൾക്കും നല്ലതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക സമ്മതിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം





































