കീവ്: യുക്രൈനിൽ ശക്‌തമായ ഡ്രോണാക്രമണവുമായി റഷ്യ. കീവിലെ നോർത്തേൺ ബ്രിഡ്‌ജിൽ റഷ്യൻ ഡ്രോൺ പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കനത്ത തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി മേയർ വിറ്റാലി ക്‌ളിറ്റ്‌ഷ്‌കോ അറിയിച്ചു. ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർട്‌സിന്റെ സന്ദർശനത്തിനിടെയാണ് റഷ്യൻ ആക്രമണം ഉണ്ടായത്. യുക്രൈന് എല്ലാ പിന്തുണയും ആവശ്യമാണെന്നും റഷ്യയെ തടഞ്ഞില്ലെങ്കിൽ അവർ യൂറോപ്പിനെതിരെ തിരിഞ്ഞേക്കാമെന്നും മെർട്‌സ് പറഞ്ഞു.
നോർത്തേൺ ബ്രിഡ്‌ജിന് നേരെ റഷ്യ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ, കീവിലെ സതേൺ ബ്രിഡ്‌ജിൽ 24 മണിക്കൂറിനുള്ളിൽ അഞ്ചുതവണ ആക്രമണം നടന്നിരുന്നു. പാലങ്ങൾക്ക് നേരെയുള്ള തുടർച്ചയായുള്ള ആക്രമണങ്ങൾ ഡെനിപ്രോ നദിക്ക് കുറുകെയുള്ള ഗതാഗത ബന്ധത്തെ തടസപ്പെടുത്തുമെന്ന് യുക്രൈൻ ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകി. ഡെനിപ്രോ നദി കീവിനെ രണ്ടായി വിഭജിച്ചാണ് ഒഴുകുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































