മണ്ണാർക്കാട്: പാലക്കാട് കാഞ്ഞിരപ്പപ്പുഴയിൽ കാഞ്ഞിരം അമ്പംകടവിൽ യുവാവിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്.
മുത്തശ്ശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞ് പോലീസെത്തി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
Most Read| മാസപ്പടിക്കേസ്; എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് വിജിലൻസ്, പിണറായി ഒന്നാംപ്രതി

































