‘ഇവിടെ നമ്മൾ ഒറ്റക്കെട്ട്’; ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരാൻ ഇന്ത്യാ സഖ്യം

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ സംയുക്‌ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

By Senior Reporter, Malabar News
INDIA Alliance Meeting
INDIA Alliance Meeting (Image Courtesy: X.com)

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമാക്കുമെന്ന് ഇന്ത്യാ സഖ്യം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ സംയുക്‌ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പോരാട്ടം തുടരുമെന്നും നേതാക്കൾ അറിയിച്ചു. തുടർ സമരങ്ങൾ ചർച്ച ചെയ്യാനായി രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇന്ത്യാ സഖ്യ നേതാക്കൾ മാദ്ധ്യമങ്ങളെ കണ്ടത്.

”നമ്മൾ ഇവിടെ ഒറ്റക്കെട്ടാണ്. ഇവിടെ സമാന്തര പ്രതിഷേധങ്ങളില്ല. ഈ രാജ്യത്ത് യഥാർഥ ജനാധിപത്യം സ്‌ഥാപിക്കുന്നതിനായി നമ്മൾ ഒന്നിച്ച് പോരാടുകയാണ്. ജനാധിപത്യപരമായ വികാരങ്ങൾ പ്രകടിപ്പിക്കാൻ ജന്തർ മന്തർ ഇനി ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങൾ ആ തീരുമാനത്തെ ചോദ്യം ചെയ്യും.

ഗ്യാനേഷ് കുമാറും മറ്റുള്ളവരും ഒരു കാര്യം മനസിലാക്കണം. അവർക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. ഇന്നലെ നിങ്ങൾ കണ്ടത് രാഷ്‌ട്രീയ പാർട്ടികളുടെ മാത്രം പ്രകടനമായിരുന്നില്ല, ഇന്ത്യയിലെ ജനങ്ങളുടെ പ്രകടനമായിരുന്നു. ഈ രാജ്യത്ത് ജനാധിപത്യ പ്രക്രിയകൾ പുനഃസ്‌ഥാപിക്കുന്നതിനായി ഞങ്ങൾ അവസാനം വരെ പോരാടും. രാഷ്‌ട്രീയ പ്രതിരോധം തുടരും. ജനകീയ പ്രതിരോധവും തുടരും. അത് വിജയിക്കുകയും ചെയ്യും”- രാഹുൽ ഗാന്ധി പറഞ്ഞു.

സമരം ജനങ്ങൾ ഏറ്റെടുത്തെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതികരിച്ചു. വോട്ടുകൊള്ള ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും ആദ്യമായാണ് ഡെൽഹിയിൽ ഇത്രയുംവലിയ സമരമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഇന്ത്യ മുന്നണി നടത്തിയ പ്രവർത്തനങ്ങൾ വലിയ വിജയമായിരുന്നു എന്നും ഖർഗെ കൂട്ടിച്ചേർത്തു.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE