നേഹയെ വിട്ടയച്ചു, ദീപ്‌കെയെ കോടതിയിൽ ഹാജരാക്കും; ഡെൽഹിയിൽ ഇന്നും പ്രതിഷേധം

ഇടതു സംഘടനകളാണ് ഇന്ന് സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
CJP founder Abhijeet Dipke
അഭിജിത് ദീപ്‌കെ

ന്യൂഡെൽഹി: തിരംഗ മാർച്ചിന് മുന്നോടിയായി ഡെൽഹി പോലീസ് കസ്‌റ്റഡിയിലെടുത്ത സിജെപി സ്‌ഥാപകൻ അഭിജിത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുക. കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപേയാണ് അഭിജിത് ദീപ്‌കെയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 126,170 പ്രകാരമാണ് ദീപ്‌കെയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്ക് സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദീപ്‌കെയ്‌ക്ക് രണ്ട് നോട്ടീസ് നൽകിയെന്നും അത് ലംഘിച്ചെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ സമരത്തിൽ അറസ്‌റ്റിലായ ദീപ്‌കെയ്‌ക്ക് ഒരുവർഷത്തേക്ക്‌ പൊതുസമാധാനം തകർക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടരുതെന്ന വ്യവസ്‌ഥയിലാണ് ജാമ്യം നൽകിയതെന്നും എന്നാൽ, ഈ വ്യവസ്‌ഥ ദീപ്‌കെ ലംഘിച്ചെന്നും പോലീസ് പറയുന്നു. ഇക്കാര്യങ്ങളാകും പോലീസ് ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ചൂണ്ടിക്കാട്ടുക.

അതേസമയം, പ്രതിഷേധത്തിനിടെ കസ്‌റ്റഡിയിലെടുത്ത ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചതായി ഡെൽഹി പോലീസ് പറഞ്ഞു. കസ്‌റ്റഡിയിലെടുത്ത നേഹയെ ആർകെ പുരം പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അഞ്ചുമണിക്കൂറോളം നേഹയെ കസ്‌റ്റഡിയിൽ വെച്ചു. സ്‌റ്റേഷനിലെത്തിയ അഭിഭാഷകർക്ക് നേഹയെ കാണാനുള്ള അനുമതി പോലീസ് നിഷേധിച്ചതായും ഐസ ആരോപിച്ചു.

ദീപ്‌കെയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തശേഷം അജ്‌ഞാത കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയതെന്നും സ്‌ഥലം വെളിപ്പെടുത്തിയില്ലെന്നും സിജെപി ആരോപിക്കുന്നു. അഭിഭാഷകരുമായി സംസാരിക്കാനുള്ള അനുമതിയും ദീപ്‌കെയ്‌ക്ക് നിഷേധിക്കപ്പെട്ടെന്നും യുവാക്കളെ ഭീകരരെ പോലെയാണ് സർക്കാർ പരിഗണിക്കുന്നതെന്നും സിജെപി ആരോപിച്ചു.

അതേസമയം, ഇന്ന് സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഇടതു സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സിജെപി നടത്തിയ മാർച്ചിലും ഇടതു യുവജന സംഘടനകൾ പങ്കെടുത്തിരുന്നു. തിരംഗ മാർച്ചിനെ തുടർന്ന് രാജ്യതലസ്‌ഥാനം ഇന്നലെ സംഘർഷഭരിതമായിരുന്നു. 150ഓളം പ്രതിഷേധക്കാരെയാണ് കസ്‌റ്റഡിയിലെടുത്ത് നീക്കിയത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE