കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതൽ നിമിഷയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്. പിന്നാലെ, കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































