കാലടി സർവകലാശാല പരീക്ഷാ വിവാദം; കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു.

By Senior Reporter, Malabar News
supreme court

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച ഹരജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.

സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. വിദ്യാർഥികൾക്കായി മുതിർന്ന അഭിഭാഷകൻ പിവി ദിനേശ് ആണ് ഹാജരായത്. സസ്‌പെൻഷൻ വഴിയാണ് അറ്റൻഡൻസ് കുറഞ്ഞതെന്നും സർവകലാശാല മനഃപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ, അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ, വിദ്യാർഥികളുടെ ഹരജിയിൽ സർവകലാശാല കോടതിയിൽ തടസ ഹരജി നൽകിയിരുന്നു. സർവകലാശാല രജിസ്‌ട്രാർ ആണ് തടസ ഹരജി ഫയൽ ചെയ്‌തത്‌.

ഓഗസ്‌റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്‌. രണ്ടുമാസം കഴിഞ്ഞിട്ടും സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്‌പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു.

Most Read| ‘ഞങ്ങൾ തോൽക്കാൻ കാരണം യുദ്ധമാണ്’; തുറന്ന് പറഞ്ഞ് ജെഡി വാൻസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE