ചേരാനല്ലൂർ അപകടം; അഡീഷണൽ ജഡ്‌ജിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

By Senior Reporter, Malabar News
High Court
Rep. Image

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവായ അഡീഷണൽ ജഡ്‌ജിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യറിനാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയാണ്.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ജഡ്‌ജി കൂടിയായ പ്രതി അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇതിനാൽ മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും ബാലകൃഷ്‌ണന്റെ കുടുംബവും മുൻ‌കൂർ ജാമ്യത്തെ എതിർത്തത്.

17 കാരൻ പ്രതിയായ കേസിൽ വാഹനത്തിന്റെ ആർസി ഉടമ എന്ന നിലയിൽ, ജഡ്‌ജിയായ പിതാവാണ് രണ്ടാം പ്രതി. എന്തിനാണ് രണ്ടാം പ്രതിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടില്ല. നിലവിൽ ആറുമണിക്കൂർ ചോദ്യം ചെയ്‌തു. വീട് റെയ്‌ഡ്‌ ചെയ്‌ത്‌ രേഖകളും മറ്റും പിടിച്ചെടുത്തു. അവയുടെ പരിശോധന പൂർത്തിയാവണം.

ഈ സാഹചര്യത്തിൽ എന്തിനാണ് അറസ്‌റ്റ്? ഹരജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ആളാണ്. അതുകൊണ്ടുതന്നെ ഒളിവിൽ പോകാനുള്ള സാധ്യതയില്ല. മുൻപ് മറ്റു കേസുകളില്ല. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണം. കേസിൽ ഇരയായവർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കാം എന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE