മലപ്പുറത്ത് വീണ്ടും ഷിഗെല്ല വ്യാപനം; ഏഴുപേർക്ക് രോഗം, ജാഗ്രത

By Senior Reporter, Malabar News
Shigella Bacteria Confirmed In Kozhikode Again

മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ ഒരിടവേളക്ക് ശേഷം ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.

ഒക്‌ടോബർ 31ന് ഏലംകുളം പഞ്ചായത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്തവർക്കാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടെത്തുന്നത്. ആകെ 114 പേർക്ക് രോഗലക്ഷണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

രോഗം സ്‌ഥിരീകരിച്ചവരെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും തുടരുന്നുണ്ട്.

Most Read| ബിഎൽഎം സാമ്പത്തികത്തട്ടിപ്പ്; ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE