കുൽഗാം വെടിവയ്‌പ്പ്; മൂന്ന് ജവാൻമാർക്ക് പരിക്ക്, ഉന്നതതല യോഗം വിളിച്ച് കേന്ദ്രം

ഇന്ന് ഉച്ചയ്‌ക്ക് 2.15ഓടെയാണ് കുൽഗാമിലെ ചെക്ക് പോസ്‌റ്റിൽ വെടിവയ്‌പ്പ് നടന്നത്.

By Senior Reporter, Malabar News
Terror Attack
Rep. Image

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജവാൻമാർക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ സിആർപിഎഫ് മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിച്ചു.

കുൽഗാമിലെ ചെക്ക് പോസ്‌റ്റിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. സ്‌ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനും തുടർനടപടികൾ വിലയിരുത്തുന്നതിനുമാണ് ഉന്നതതല യോഗം വിളിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 2.15ഓടെയാണ് വെടിവയ്‌പ്പ് നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ സിആർപിഎഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്‌നാഗിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 15 സെക്കൻഡിനിടെ 30 തവണ വെടിയുതിർത്തതായാണ് റിപ്പോർട്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE