നവീൻ ബാബുവിന്റെ മരണം; സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം

സിബിഐ അന്വേഷണത്തിന് പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് പുനരന്വേഷിക്കണമെന്നാണ് നിർദ്ദേശം.

By Senior Reporter, Malabar News
pp divya and naveen babu

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. ഡിജിപിയും അഡ്വക്കേറ്റ് ജനറലുമാണ് ഇത് സംബന്ധിച്ച നിയമോപദേശം സർക്കാരിന് നൽകിയത്. കേസിൽ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിബിഐ അന്വേഷണത്തിന് പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് പുനരന്വേഷിക്കാമെന്നും നിർദ്ദേശമുണ്ട്. നേരത്തെ, ജൂലൈ നാലിന് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് സിബിഐ അന്വേഷണത്തിനുള്ള വിജ്‌ഞാപനം സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE