അട്ടപ്പാടിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

അട്ടപ്പാടി സ്വദേശി സിന്ധുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്‌ളാസ്‌റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

By Senior Reporter, Malabar News
crime news
Representational Image

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി സ്വദേശി സിന്ധുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്‌ളാസ്‌റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെ 11 മണിയോടെ അടുത്ത ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്‌ളാസ്‌റ്റിക് കവർ കെട്ടിയ നിലയിലായതിനാൽ മരണത്തിൽ ദുരുഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്‌ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ ഭർത്താവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പോലീസിനിൽ നിന്നുള്ള വിവരം.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE