ചക്കക്കൊമ്പൻ മിഷൻ രണ്ടാം ദിനം; ആനയെ ട്രാക്ക് ചെയ്‌തു, ഇന്ന് നിർണായകം

ഇന്നലെ മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത കൊമ്പനെ വരുതിയിലാക്കാനുള്ള നടപടികളാണ് ഇന്ന് തുടരുന്നത്.

By Senior Reporter, Malabar News
chakkakomban mission
ചക്കക്കൊമ്പൻ

ചിന്നക്കനാൽ: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് രണ്ടാം ദിനത്തിൽ. ഇന്നലെ മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത കൊമ്പനെ വരുതിയിലാക്കാനുള്ള നടപടികളാണ് ഇന്ന് തുടരുന്നത്.

ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ആനയുടെ സ്‌ഥാനം കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആനയെ അനുയോജ്യമായ തുറസായ സ്‌ഥലത്ത്‌ എത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്നലെ മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതിരുന്ന കൊമ്പൻ ദൗത്യസംഗത്തിന് നേരെ തിരിഞ്ഞതും പിന്നീട് കാട്ടിലേക്ക് മറഞ്ഞതുമാണ് ആദ്യ ദിനത്തിലെ ശ്രമം പരാജയപ്പെടാൻ കാരണം. പിന്നാലെയെത്തിയ കനത്ത മഴയും മൂടൽമഞ്ഞും ദൗത്യത്തിന് കൂടുതൽ വെല്ലുവിളിയായി. ഇതോടെ ആദ്യദിനത്തിലെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

100 വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംഘം വിവിധ ടീമുകളായി തിരിഞ്ഞാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. അഞ്ച് ഡോക്‌ടർമാരും 15 അംഗ ട്രക്കിങ് ടീമും മിഷൻ ചക്കക്കൊമ്പന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും ദൗത്യത്തിന് ഒപ്പമുണ്ട്.

Most Read| ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE