മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; കാത്തലിക് ഫോറം ജനറൽ സെക്രട്ടറി അറസ്‌റ്റിൽ

By News Desk, Malabar News
Fraud of lakhs by promising medical seats;
M.J Binu

കോട്ടയം: എംബിബിഎസ്‌ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന പരാതിയിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി അറസ്‌റ്റിൽ. തിരുവല്ല പെരുന്തുരുത്തി പഴയചിറയിൽ ബിനു ചാക്കോയാണ് അറസ്‌റ്റിലായത്‌. സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ 20 ലക്ഷം രൂപ തട്ടിയെന്ന കൊല്ലം സ്വദേശിയുടെ പരാതിയിൽ കോട്ടയം വെസ്‌റ്റ് പോലീസ് കൊച്ചിയിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.

കൊല്ലം സ്വദേശിയുടെ മകൾക്ക് മധ്യകേരളത്തിലെ മെഡിക്കൽ കോളേജുകളിലൊന്നിൽ പ്രവേശനം നേടിത്തരാമെന്നായിരുന്നു ബിനു ഉറപ്പ് നൽകിയത്. തുടർന്ന്, പണവും കൈപ്പറ്റി. എന്നാൽ സീറ്റ് ലഭിച്ചില്ല. പരാതിക്കാരൻ പല തവണ ബിനുവിനെ ഫോണിൽ വിളിച്ചെങ്കിലും പണം തിരികെ നൽകാൻ ഇയാൾ തയാറായില്ല. കോട്ടയത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയത്. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും സീറ്റോ മുടക്കിയ തുകയോ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഇവർ കോട്ടയം പോലീസിനെ സമീപിക്കുകയായിരുന്നു.

Also Read: കേന്ദ്ര ഏജന്‍സി അന്വേഷണം രാഷ്‌ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി

ഇന്നലെ വൈകിട്ട് അഞ്ചിന് എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ബിനുവിനെ കസ്‌റ്റഡിയിലെടുത്തത്‌. രാത്രിയോടെ ഇയാളെ കോട്ടയത്തെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തിയതായി വെസ്‌റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എംജെ അരുൺ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE