കേന്ദ്ര ഏജന്‍സി അന്വേഷണം രാഷ്‌ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി

By Syndicated , Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വിവിധ കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് സിപിഎം കേന്ദ്ര, സംസ്‌ഥാന നേതൃത്വം ആക്ഷേപിക്കുമ്പോഴും കേന്ദ്ര സര്‍ക്കാറിനെ പരാമര്‍ശിക്കാതെ മുഖ്യമന്ത്രി.

സിപിഎം സംസ്‌ഥാന നേതൃത്വം അന്വേഷണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി തന്റെ വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യങ്ങളിൽ നിശബ്‌ദത പാലിക്കുകയാണ്. ഒടുവില്‍, ഫെഡറല്‍ തത്വം ലംഘിച്ച് സംസ്‌ഥാനത്തിന്റെ ഭരണഘടനപരമായ അവകാശത്തിന് മേല്‍ കടന്നുകയറുന്നെന്ന് ആരോപിച്ചപ്പോഴും അമിത് ഷായുടെ പേര് പറയാതെ മുഖ്യമന്ത്രി സൂക്ഷ്‌മത പുലര്‍ത്തി.

ഭരണഘടന പദവികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി തര്‍ക്കത്തെ ചിത്രീകരിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധ പുലര്‍ത്തുന്നതെന്നാണ് സിപിഎം നേതൃത്വം വ്യക്‌തമാക്കുന്നത്. പക്ഷേ, അമിത് ഷായും ബിജെപിയുമായുള്ള ഒത്തുതീര്‍പ്പാണ് ഇതിനുപിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.

അതേസമയം, കോടിയേരി ബാലഷ്‌ണന്‍ സംസ്‌ഥാന സെക്രട്ടറി പദവി ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹം സിപിഎം നേതൃത്വം തള്ളി. തെരഞ്ഞെടുക്കപ്പെട്ട പൊതുപദവിയല്ല കോടിയേരി വഹിക്കുന്നത്. അത് സംഘടനപരമായ ചുമതലയാണെന്നാണ് സിപിഎമ്മിന്റെ വാദം. വെള്ളിയാഴ്‌ച ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യും

Read also: ബിനീഷിന് കേരളത്തിലും ബിനാമി ഇടപാടുകള്‍; അന്വേഷണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE