മുഖ്യമന്ത്രിക്ക് പരാതി നൽകാം, അക്ഷയ വഴി; പുതിയ പദ്ധതി

By News Desk, Malabar News
Complaint To CM can file through Akshaya
Pinarayi Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാം. ഇതിനുവേണ്ട സംവിധാനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. പുതിയ പദ്ധതി ഈ മാസം മുതൽ നിലവിൽ വരും.

മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ഓൺലൈനായി പരാതി നൽകാം. പരാതി എഴുതി നൽകാൻ സാധിക്കാത്തവർക്ക് ശബ്‌ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയറും ഉപയോഗിക്കാവുന്നതാണ്.

Also Read: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്

നിലവിൽ സെക്രട്ടറിയേറ്റിലെ കൗണ്ടറിലൂടെയും തപാൽ മാർഗവും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. 1800 425 7211 എന്ന ടോൾഫ്രീ നമ്പറിലൂടെയും ഓൺലൈനായും തൽസ്‌ഥിതി അറിയാൻ സാധിക്കും.

പരാതികൾ തീർപ്പാക്കാൻ രണ്ടാഴ്‌ച മുതൽ 30 ദിവസം വരെയാണ് സമയമുള്ളത്. ഇത് പരാതിയുടെ ഗൗരവമനുസരിച്ചിരിക്കും. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കും.

National News: ആപ്പ് വഴി മയക്കുമരുന്ന്; സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE