തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാം. ഇതിനുവേണ്ട സംവിധാനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. പുതിയ പദ്ധതി ഈ മാസം മുതൽ നിലവിൽ വരും.
മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ഓൺലൈനായി പരാതി നൽകാം. പരാതി എഴുതി നൽകാൻ സാധിക്കാത്തവർക്ക് ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയറും ഉപയോഗിക്കാവുന്നതാണ്.
Also Read: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്
നിലവിൽ സെക്രട്ടറിയേറ്റിലെ കൗണ്ടറിലൂടെയും തപാൽ മാർഗവും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. 1800 425 7211 എന്ന ടോൾഫ്രീ നമ്പറിലൂടെയും ഓൺലൈനായും തൽസ്ഥിതി അറിയാൻ സാധിക്കും.
പരാതികൾ തീർപ്പാക്കാൻ രണ്ടാഴ്ച മുതൽ 30 ദിവസം വരെയാണ് സമയമുള്ളത്. ഇത് പരാതിയുടെ ഗൗരവമനുസരിച്ചിരിക്കും. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കും.
National News: ആപ്പ് വഴി മയക്കുമരുന്ന്; സോഫ്റ്റ്വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍
































