മൈസൂരു: പ്രതിശ്രുത വരനും വധുവും നദിയില്‍ മുങ്ങി മരിച്ചു. കല്യാണത്തിനു മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. മൈസുരു സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില്‍ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ടിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ചത്.
നവംബര്‍ 22ന് വിവാഹം നടക്കാനിരിക്കെ ഫോട്ടോ ഷൂട്ടിനായി തലക്കാട് കാവേരി നദീതീരത്ത് എത്തിയ ഇവര്‍ അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നും ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമേ ബോട്ട് നൽകാന്‍ സാധിക്കൂ എന്ന് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ഒരു വള്ളം സംഘടിപ്പിച്ച് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.
രണ്ട് ബന്ധുക്കളും ഫോട്ടോഗ്രാഫറും ഇവരെ അനുഗമിച്ചെങ്കിലും വരനും വധുവും മാത്രമാണ് വഞ്ചിക്കാരനോടൊപ്പം വള്ളത്തില്‍ നദിയിലിറങ്ങിയത്. 15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി.
Read also: ലാപ്‌ടോപ്പ് വാങ്ങാന്‍ പണമില്ല; പഠനം മുടങ്ങിയതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്‍മഹത്യ ചെയ്‌തു


































