കൊച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 300 പവൻ കവർന്നു; അവ്യക്‌തതയുണ്ടെന്ന് പോലീസ്

By News Desk, Malabar News
300 Pawan jewellery stolen from kochi
Representational Image

കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ സ്വർണക്കവർച്ച. കോടികൾ വിലമതിക്കുന്ന 300 പവന്റെ ആഭരണങ്ങൾ മോഷണം പോയി. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടക്കുന്നത്.

ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കയറിയ മോഷ്‌ടാക്കൾ ലോക്കറിൽ സൂക്ഷിച്ചിരുന്ന മുന്നൂറ് പവൻ ആഭരണം കവർന്നതായി ജ്വല്ലറി ഉടമകൾ പറയുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്. സ്വർണത്തിനൊപ്പം 25 കിലോയോളം വരുന്ന വെള്ളിയാഭരണങ്ങളും മോഷണം പോയെന്ന് ഉടമകൾ പറഞ്ഞു. ശനിയാഴ്‌ച വൈകിട്ട് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോയ കടയുടമ ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ജ്വല്ലറിയോട് ചേർന്ന് ഒരു സലൂൺ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പിൻവശത്തുള്ള ഭിത്തി തുരന്നാണ് മോഷണ സംഘം അകത്ത് കയറിയതെന്ന് പോലീസ് പറയുന്നു.

Also Read: ഭക്‌തര്‍ എത്തിത്തുടങ്ങി; അല്‍പ്പം പോലും തിരക്കില്ലാതെ സന്നിധാനം

സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ഉടമകൾ പറയുന്നു. നഷ്‌ടപ്പെട്ട സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്‌തതയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചിട്ടുണ്ട്,. മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE