മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രശസ്ത തമിഴ് സംഗീത സംവിധായകന് സന്തോഷ് നാരായണന്. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തില്‍ എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ജിനു എബ്രഹാമാണ്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും സൈജു ശ്രീധര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ ഉള്‍പ്പടെയുള്ളവയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കാലാ, കബാലി, ജിഗര്‍തണ്ടാ, പിസ, വട ചെന്നൈ, പരിയേറും പെരുമാള്‍, സൂതു കാവും, ഭൈരവാ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ സംവിധായകനാണ് സന്തോഷ്.
Read Also: പാർലമെന്റ് സമ്മേളനം ഒഴിവാക്കി റാലി നടത്തുന്നു; അമിത് ഷാക്കെതിരെ പ്രശാന്ത് ഭൂഷൺ