പാർലമെന്റ് സമ്മേളനം ഒഴിവാക്കി റാലി നടത്തുന്നു; അമിത് ഷാക്കെതിരെ പ്രശാന്ത് ഭൂഷൺ

By News Desk, Malabar News
Parliament adjourns, holds rally; Prashant Bhushan against Amit Shah
Prashant Bhushan, Amit Shah
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് പ്രതിസന്ധി മൂലം പാർലമെന്റിന്റെ ശീതസമ്മേളനം നിർത്തലാക്കുകയും അതേസമയം തന്നെ ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് ബംഗാളിൽ റാലി നടത്തുകയും ചെയ്യുന്നു. ഈ നടപടി ബിജെപിയുടെ കാപട്യമാണ് വ്യക്‌തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ പറയുന്നു.

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്‌ട്രീയ അധാർമികത കീറിയെറിഞ്ഞ് എല്ലാ പാർട്ടിയിൽ നിന്നും ബിജെപി നേതാക്കളെ സ്വീകരിക്കുകയാണ്. കോവിഡിനെ തുടർന്ന് പാർലമെന്റ് സമ്മേളനം ഒഴിവാക്കിയ അമിത് ഷാ മാസ്‌കും സാമൂഹ്യ അകലവും പാലിക്കാതെ റാലികൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ അവർ കാറ്റിൽ പറത്തുന്നു. മോദിയുടെയും ഷായുടെയും ബിജെപി ജനാധിപത്യത്തെ കീറിയെറിയുകയാണ്- പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് അമിത് ഷാ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയത്. ഷായുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വെച്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Also Read: സംരക്ഷിത സ്‌മാരകങ്ങളിലെ സന്ദര്‍ശകരുടെ പരിധി നീക്കം ചെയ്‌തതായി എഎസ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE