ലക്നൗ: ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ ദിഗംബര്‍ ജെയ്ന്‍ കോളേജിനുള്ളിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലെ ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റണമെന്നും പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ വിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മുപ്പതിലധികം പേരാണ് ഭീഷണിയുമായി കോളേജിനുള്ളിലെ ക്ഷേത്രത്തിനു മുന്നിലെത്തിയത്. ഏഴ് ദിവസത്തിനകം വിഗ്രഹം മാറ്റിയില്ലെങ്കില്‍ ക്ഷേത്രം തകര്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. ഭീഷണിയെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍ വീരേന്ദ്ര സിങ് പൊലീസില്‍ പരാതി നല്കി.
സരസ്വതി ദേവിയുടെ വിഗ്രഹം നവീകരിച്ചാണ് ശ്രുത് ദേവിയുടെ വിഗ്രഹം സ്ഥാപിച്ചതെന്ന് തെറ്റിദ്ധരിച്ച ചിലരാണ് ഭീഷണിയുമായി രംഗത്തെത്തിയതെന്ന് ബറൗത് സ്റ്റേഷന് ഓഫീസര്‍ അജയ് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read also: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികക്കില്ല; പ്രശാന്ത് കിഷോര്‍