കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡെല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രന് കോഴിക്കോട് തിരിച്ചെത്തിയത്.
മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്, വിഎസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. മന്ത്രി എകെ ബാലന് ഏതാനും ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഡികെ മുരളി എംഎൽഎക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Also Read: കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി; പ്രതി ഒളിവിൽ


































