തിരുവനന്തപുരം: ജില്ലയിലെ കുറ്റിച്ചലിൽ ഒരു സംഘം ആളുകൾ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി വിജിലയുടെ വീടിനാണ് തീയിട്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. വീടിന്റെ വാതിൽ പൊളിച്ചാണ് സംഘം അകത്ത് കയറിയത്. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്നാണ് അക്രമികള്‍ വീടിന് തീയിട്ടതെന്ന് വിജില പറയുന്നു. സംഭവത്തില്‍ വിജില നൽകിയ പരാതിയിൽ നെയ്യാർഡാം കേസെടുത്തു. ഇതിന് മുൻപും വിജിലയുടെ വീടാക്രമിക്കുകയും ഇവരുടെ വീടിന്റെ വാതിലുകൾ തകർക്കുകയും ചെയ്തിരുന്നു.
National News: ഭരിക്കാൻ അനുവദിക്കുന്നില്ല; കിരൺ ബേദിക്കെതിരെ പുതുച്ചേരി മുഖ്യമന്ത്രി; കുത്തിയിരുപ്പ് സമരം തുടരുന്നു
































