മുൻവൈരാഗ്യം; തിരുവനന്തപുരത്ത് യുവതിയുടെ വീടിന് തീയിട്ടു

By Desk Reporter, Malabar News
home set on fire
Representational Image

തിരുവനന്തപുരം: ജില്ലയിലെ കുറ്റിച്ചലിൽ ഒരു സംഘം ആളുകൾ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി വിജിലയുടെ വീടിനാണ് തീയിട്ടത്. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. വീടിന്റെ വാതിൽ പൊളിച്ചാണ് സംഘം അകത്ത് കയറിയത്. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു.

മുൻ വൈരാഗ്യത്തെ തുടർന്നാണ് അക്രമികള്‍ വീടിന് തീയിട്ടതെന്ന് വിജില പറയുന്നു. സംഭവത്തില്‍ വിജില നൽകിയ പരാതിയിൽ നെയ്യാർഡാം കേസെടുത്തു. ഇതിന് മുൻപും വിജിലയുടെ വീടാക്രമിക്കുകയും ഇവരുടെ വീടിന്റെ വാതിലുകൾ തകർക്കുകയും ചെയ്‌തിരുന്നു.

National News:  ഭരിക്കാൻ അനുവദിക്കുന്നില്ല; കിരൺ ബേദിക്കെതിരെ പുതുച്ചേരി മുഖ്യമന്ത്രി; കുത്തിയിരുപ്പ് സമരം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE