തനിക്ക് കോവിഡ് ഇല്ലെന്നും യുകെയില്‍ നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായിട്ടാണ് വന്നതെന്നും അറിയിച്ച് നടി ലെന. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ലെനക്ക് കോവിഡ് പോസിറ്റീവ് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. പുതിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് പരിശോധനക്കായി കാത്തിരിക്കുകയാണ് താനെന്നും ബെംഗളൂരുവിലെ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും ലെന വിശദീകരിച്ചു.
ലെനയുടെ പോസ്റ്റ്-
View this post on Instagram
Entertainment News: മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ‘ദി പ്രീസ്റ്റി’ന്റെ ടീസറെത്തി