തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ചർച്ച നടത്തും. അടുത്ത ബുധനാഴ്ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മെഡിക്കൽ കോളേജ് അധ്യാപകർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അധ്യാപകരുമായി ചർച്ച നടത്താനുള്ള തീരുമാനത്തിൽ മന്ത്രി എത്തിയിരിക്കുന്നത്.
ഈ മാസം ഒൻപതാം തീയതി മുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അധ്യാപകർ വ്യക്തമാക്കിയത്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് നേരത്തെ തന്നെ അധ്യാപകർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കൂടാതെ അതിന് ശേഷം ആരംഭിച്ച അധ്യയനവും, ഔദ്യോഗിക യോഗങ്ങളും പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ടുള്ള സമര പരിപാടികളും ഇപ്പോൾ നടക്കുകയാണ്. അതിനൊപ്പമാണ് ഇപ്പോൾ 9ആം തീയതി മുതൽ അനിശ്ചിതകാല സമരം ചെയ്യാനുള്ള തീരുമാനവും അധ്യാപകർ എടുത്തിരിക്കുന്നത്.
Read also : ഇന്ത്യ ഉത്തരാഖണ്ഡിന് ഒപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു; മോദി




































