കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാദ്ധ്യമത്തിലൂടെ ആക്ഷേപിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാമിലെ എൽഡി ക്ളർക്ക് അഷ്റഫിനെയാണ് ആറളം ഫാം എംഡി എസ് ബിമൽ ഘോഷ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആറളം ഫാമിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്ന പരാതിയെ തുടർന്നാണ് നടപടി.
Read also: ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കും