മെക്സിക്കോ സിറ്റി: കിഴക്കൻ മെക്സിക്കോയിൽ എയർഫോഴ്സ് വിമാനം തകർന്ന് ആറുപേർ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. എൽ ലെൻസറോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലിയർ ജെറ്റ് 45 വിമാനമാണ് തകർന്നു വീണത്. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിരോധവകുപ്പ് അന്വേഷണം ആരംഭിച്ചുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
Read also: എഞ്ചിൻ തകരാർ, വിമാനത്തിന്റെ ഒരു ഭാഗം അടർന്നു വീണു; യാത്രക്കാർ സുരക്ഷിതർ