കല്‍പ്പറ്റ: വയനാടിന് ആശ്വാസ ദിനം. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. അതേസമയം 20 പേര് രോഗമുക്തി നേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സെപ്തംബര്‍ 5 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വെളളമുണ്ട സ്വദേശിനി (28), 6 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി (35), അമ്പലവയല്‍ സമ്പര്‍ക്കത്തിലുളള വടുവഞ്ചാല്‍ സ്വദേശിനി (49), കോഴിക്കോട് ചെന്നലോട് സ്വദേശി (47) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പിണങ്ങോട് സ്വദേശികളായ മൂന്ന് പേര്, ചെതലയം, മേപ്പാടി, മുണ്ടക്കൈ, കാക്കവയല്‍, മാടക്കുന്ന് സ്വദേശികളായ രണ്ട് പേര് വീതം, പുത്തൂര്‍വയല്‍, പുതുശ്ശേരികടവ്, കുപ്പാടി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തര്, പാലക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഓരോരുത്തര്, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട് ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 224 പേരാണ്. കൂടാതെ 259 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ 2602 പേരാണ് വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് 277 സാമ്പിളുകളാണ് ഇന്ന് പരിശോധനക്കായി അയച്ചത്. ഇതുവരെ അയച്ച 57039 സാമ്പിളുകളില്‍ 54828 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 53120 പേര് നെഗറ്റീവും 1708 പേര് പോസിറ്റീവുമാണ്. ജില്ലയില്‍ ഇതുവരെയായി 1708 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1449 പേര് രോഗമുക്തരായി. നിലവില്‍ 250 പേരാണ് ചികിത്സയിലുള്ളത്.