ആലപ്പുഴ: വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിശ്രുത വരനെ കാണാതായി. ചേർത്തല പാണാവള്ളി സ്വദേശിയായ ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) ആണ് കാണാതായത്. വിവാഹ ദിവസം രാവിലെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തുപോയ ജസീം തിരിച്ചെത്തിയില്ല.
തുടർന്ന് ബന്ധുക്കൾ പൂച്ചാക്കൽ പോലീസിൽ പരാതി നൽകി. അതിനിടെ, ‘എന്നെ കുറച്ചുപേർ തടഞ്ഞു വെച്ചിരിക്കുകയാണ്. നിങ്ങൾ പോലീസിൽ വിവരം അറിയിക്കണം’ എന്നുമുള്ള ജസീമിന്റെ സന്ദേശം അയൽവാസിയുടെ ഫോണിലേക്ക് ലഭിക്കുകയായിരുന്നു. യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സൈബർ സെൽ മുഖേന പോലീസ് അന്വേഷണം ഊർജിതമാക്കി.
Read also: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ


































