വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വരനെ കാണാതായി

By Syndicated , Malabar News
Marriage
Representational image
Ajwa Travels

ആലപ്പുഴ: വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിശ്രുത വരനെ കാണാതായി.​ ചേർത്തല പാണാവള്ളി സ്വദേശിയായ ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) ആണ് കാണാതായത്. വിവാഹ ദിവസം രാവിലെ സാധനങ്ങൾ വാങ്ങാനെന്ന്​ പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തുപോയ ജസീം തിരിച്ചെത്തിയില്ല.

തുടർന്ന് ബന്ധുക്കൾ പൂച്ചാക്കൽ പോലീസിൽ പരാതി നൽകി. അതിനിടെ, ‘എന്നെ കുറച്ചുപേർ തടഞ്ഞു വെച്ചിരിക്കുകയാണ്. നിങ്ങൾ പോലീസിൽ വിവരം അറിയിക്കണം’ എന്നുമുള്ള ജസീമിന്റെ സന്ദേശം അയൽവാസിയുടെ ഫോണിലേക്ക് ലഭിക്കുകയായിരുന്നു. യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.  സൈബർ സെൽ മുഖേന പോലീസ് അന്വേഷണം ഊർജിതമാക്കി.

Read also: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE