ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ

By Team Member, Malabar News
v muraleedharan
വി മുരളീധരൻ
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയോടും, നരേന്ദ്രമോദിയോടുമുള്ള ആളുകളുടെ വിശ്വാസം കൊണ്ടാണ് തനിക്ക് അത്രയധികം വോട്ടുകൾ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനും അത്തരത്തിൽ ജനപിന്തുണ ലഭിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ശബരിമലയിൽ ആചാരലംഘനങ്ങൾക്ക് കൂട്ടുനിന്ന ദേവസ്വം മന്ത്രിയാണ് ഇത്തവണ കഴക്കൂട്ടത്ത് മൽസരിക്കുന്നതെന്നും, ആ ദേവസ്വം മന്ത്രിക്കെതിരായി ശബരിമലയിലെ സാധാരണക്കാരുടെയും വിശ്വാസികളുടെയും വികാരം തീർച്ചയായും ശോഭാ സുരേന്ദ്രന് അനുകൂലമായി രേഖപ്പെടുത്തുമെന്നും മുരളീധരൻ വ്യക്‌തമാക്കി. അതിനാൽ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയ വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ നേടി ഇത്തവണ ശോഭാ സുരേന്ദ്രന് വിജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : സംവരണ പോസ്‌റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE