കണ്ണൂര്‍: മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. ഇന്നലെ വൈകുന്നേരം 7.30തോടെയാണ് സംഭവം നടന്നത്.
തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിക്ക് ശേഷമായിരുന്നു സംഘര്‍ഷം നടന്നത്. നേരത്തെ സ്ഥലത്തെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രശ്നങ്ങൾ നിലനിന്നതായാണ് വിവരം. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Also: ‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്ധ റിപ്പോർട്