ജില്ലയിൽ 93 സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

By Staff Reporter, Malabar News
Kannur covid_2020 Aug 19
Representational Image
Ajwa Travels

കണ്ണൂർ: കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് കലക്‌ടർ ടിവി സുഭാഷ് ഉത്തരവിട്ടു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്ന് 30വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസാസ്‌റ്റർ മാനേജ്മെന്റ് ആക്‌ട് പ്രകാരമാണ് നടപടി. കോർപറേഷൻ പരിധിയിൽ നാല്‌, മുനിസിപ്പാലിറ്റികളിൽ രണ്ട്, പഞ്ചായത്ത് തലത്തിൽ ഒന്ന് എന്നിങ്ങനെ 93 സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെയാണ് നിയമിച്ചത്.

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ, അവയുടെ ലംഘനമുണ്ടോ എന്നിവ പരിശോധിക്കുക, വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതു പരിപാടികൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് സെക്‌ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രധാന ചുമതല.

Read Also: സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്തംഗം അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE