ന്യൂഡെൽഹി: കോവിഡ് വാക്സിൻ നിർമാണം വർധിപ്പിക്കാൻ വാക്സിൻ കമ്പനികൾക്ക് തുക അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി നൽകി.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് സപ്ളൈ ക്രെഡിറ്റ് എന്ന നിലയിൽ അനുവദിക്കുകയെന്നും ഇത് എത്രയും വേഗം കൈമാറുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
പ്രതിമാസ കോവിഡ് വാക്സിൻ ഉൽപാദനം 100 മില്യൻ ഡോസിൽ നിന്ന് വർധിപ്പിക്കാൻ മൂവായിരം കോടിരൂപ അനുവദിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല കഴിഞ്ഞ ദിവസം സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.
Read Also: ‘രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ നിര്‍ത്തിയത് പരാജയം പേടിച്ച്’; കേന്ദ്രമന്ത്രി