വൈദ്യുതി ലൈനിൽ തൂങ്ങി കുരങ്ങുകളുടെ സർക്കസ്; വൈറലായി വീഡിയോ

By Staff Reporter, Malabar News
monkeys-circus
Ajwa Travels

ബെംഗളൂരു: വളരെ ധൈര്യശാലികളും സാഹസിക പ്രിയരുമാണ് കുരങ്ങൻമാർ. അവയുടെ ചേഷ്‌ടകൾ പലപ്പോഴും കാഴ്‌ചക്കാർക്ക് കൗതുകങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലെ പർവീൻ കസ്വാൻ എന്ന ഉദ്യോഗസ്‌ഥൻ ട്വിറ്ററിൽ ഷെയർ ചെയ്‌ത ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഒരു കൂട്ടം കുരങ്ങുകൾ കെട്ടിടത്തിൽ നിന്ന് വൈദ്യുതി വയറുകളിലൂടെ മറ്റൊരു കെട്ടിടത്തിലേക്ക് സഞ്ചരിക്കുന്ന വീഡിയോ ആണ് അദ്ദേഹം ഷെയർ ചെയ്‌തിരിക്കുന്നത്.

പർവീൻ കസ്വാൻ ഷെയർ ചെയ്‌ത വീഡിയോക്ക് മൂന്ന് ലക്ഷത്തിലധികം വ്യൂസാണ് ലഭിച്ചത്. 25,000ത്തിൽ അധികം ലൈക്കുകളും ഈ പോസ്‌റ്റിനുണ്ട്. ദൃശ്യങ്ങൾ ബെംഗളൂരുവിൽ നിന്നുള്ളതാണെന്നാണ് ഒരാൾ കമന്റ് ചെയ്‌തത്‌.

Read Also: ‘അന്ധഗന്‍’; മലയാളത്തിന് പിന്നാലെ ‘അന്ധാധുന്‍’ തമിഴിലേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE