മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളും; അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെൻ 99ആം ജൻമദിനം ആഘോഷിച്ചത്. അന്നേദിവസവും മോദി അമ്മയെ സന്ദർശിച്ചു ആശംസകൾ നേർന്നിരുന്നു. ''നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്നും പ്രധാനമന്ത്രി'' ട്വീറ്റ് ചെയ്‌തിരുന്നു

By Trainee Reporter, Malabar News
modi-mother
Ajwa Travels

ന്യൂഡെൽഹി: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്‌മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ ഉൾപ്പെടുത്തിയിരുന്നു.

”ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബന്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആശയവും അമ്മയിൽ നിന്ന് എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജൻമ ദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക”- മോദി ട്വിറ്ററിൽ കുറിച്ചു.

അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്ന് പുലർച്ചെ മൂന്നരക്കാണ് നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെൻ അന്തരിച്ചത്. അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞയുടൻ ഡെൽഹിയിൽ നിന്ന് ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മക്ക് ആദരഞ്‌ജലി അർപ്പിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു ആശുപത്രി പ്രവേശനം. മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിന് സമീപത്തുള്ള റെയ്‌സാൻ ഗ്രാമത്തിലായിരുന്നു ഹീരാബെൻ താമസിച്ചിരുന്നത്. ഗുജറാത്ത് സന്ദർശന സമയത്തെല്ലാം പ്രധാനമന്ത്രി സ്‌ഥിരമായി ഇവിടെ എത്തുകയും മാതാവിനൊപ്പം സമയം ചിലവഴിക്കാറുമുണ്ട്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രധാനമന്ത്രി അമ്മയെ സന്ദർശിച്ചിരുന്നു. ഇരുവരുടെയും ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെൻ 99ആം ജൻമദിനം ആഘോഷിച്ചത്. അന്നേദിവസവും മോദി അമ്മയെ സന്ദർശിച്ചു ആശംസകൾ നേർന്നിരുന്നു. ”നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്നും പ്രധാനമന്ത്രി” ട്വീറ്റ് ചെയ്‌തിരുന്നു.

Most Read: ആരോപണം പ്രതിരോധിക്കാൻ ഇപി; നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE