കാസർഗോഡ്: കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അഞ്ച് ക്വിന്റലിലധികം വരുന്ന വെടിമരുന്നാണ് പോലീസ് പിടികൂടിയത്. കുമ്പള കിദൂരിൽ നടത്തിയ പരിശോധനക്കിടെയാണ് വെടിമരുന്ന് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരിക്കാടിയിലെ അബൂബക്കർ സിദ്ദിഖിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു.
കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് നക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് പിടികൂടിയത്. കാസർഗോഡ് ഡിവൈഎസ്‌പി പിപി ബാലകൃഷ്‌ണൻ നായർ, കുമ്പള ഇൻസ്‌പെക്‌ടർ പ്രമോദ്, എസ്‌ഐ മനോജ്, ഹിതേഷ്, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി