പേരയില അല്ലിത്; കൗതുകമുണർത്തി വയനാട്ടിൽ നിന്നൊരു വിചിത്ര ജീവി

By Desk Reporter, Malabar News
strange-creature-_2020-Nov-16
Ajwa Travels

കൽപ്പറ്റ: ഇതൊരു പേരയിലയല്ലേ? ഇതിലെന്താണിത്ര അൽഭുതപ്പെടാൻ? എന്ന ചോദ്യമാണ് മനസിൽ വന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതൊരു പുഴു തിന്ന പേരയിലയല്ല. മറിച്ച് നടക്കാനും ചാടാനും കഴിയുന്ന ഒരു ജീവിയാണ്. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല, പക്ഷെ സംഗതി സത്യമാണ്.

വയനാട്ടിലെ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിലെ കെസി മുത്തുക്കോയ തങ്ങളുടെ വീട്ടിലെ പേരമരത്തിലാണ് ഈ വിചിത്ര ജീവിയെ കണ്ടത്. മകന്‍ സയ്യിദ് സൈനുല്‍ ആബിദ് പേരമരത്തിന്റെ കൊമ്പുകൾ വെട്ടുന്നതിനിടെ ഈ ജീവി നിലത്തേക്ക് വീഴുകയായിരുന്നു. ആദ്യം പേരയിലയാണെന്നാണ് കരുതിയതെങ്കിലും അത് അനങ്ങുന്നത് ശ്രദ്ധയിൽ പെട്ടു.

കൗതുകം തോന്നി ഏറെനേരം നിരീക്ഷിച്ചപ്പോഴാണ് അത് ‌ നടക്കുന്നതും ചാടുന്നതുമെല്ലാം കാണാനായത്. തുടര്‍ന്ന് വീഡിയോയും ചിത്രവുമെല്ലാമെടുത്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു. പുല്‍ച്ചാടി വിഭാഗത്തില്‍പെട്ട ജീവിയാണെന്നാണ് സംശയം.

Also Read:  ഇഷ്‌ട വിഭവത്തിന്റെ പേര് കേട്ടു; ജീവിതം തിരികെ പിടിച്ച് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE