ഇഷ്‌ട വിഭവത്തിന്റെ പേര് കേട്ടു; ജീവിതം തിരികെ പിടിച്ച് യുവാവ്

By Syndicated , Malabar News
Teenager wakes up from coma_Malabar news
Ajwa Travels

തായ്‌പേയ്: കോമയിലായിരുന്ന യുവാവ് ഇഷ്‌ട വിഭവത്തിന്റെ പേര് കേട്ട് ജീവിതത്തിലേക്ക് മടങ്ങി. തായ്‌വാനില്‍ നിന്നാണ് വാര്‍ത്ത. വാഹനാപകടത്തില്‍ പരിക്കേറ്റ് സിന്‍ചു കൗണ്ടിയിലെ ടോന്‍ യെന്‍ ജനറല്‍ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന 18കാരനായ ചിയു ആണ് ഡോക്റ്റർമാരെ ഉൾപ്പടെ ഞെട്ടിച്ചത്.

ചിയുവിന്റെ ഇഷ്‌ട വിഭവമാണ് ചിക്കന്‍ ഫില്ലറ്റ്. താന്‍ ചിക്കന്‍ ഫില്ലറ്റ് കഴിക്കാന്‍ പോകുകയാണെന്ന് ചിയുവിന്റെ കിടക്കയുടെ അരികില്‍ വെച്ച് സഹോദരന്‍ പറഞ്ഞതോടെ ശ്വാസഗതി ഉയരുകയും കൈകാലുകള്‍ അനക്കുകയും ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ചിയു വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.

വടക്കു പടിഞ്ഞാറന്‍ തായ്‌വാൻ സ്വദേശിയായ ചിയു തലക്ക് ഗുരുതരമായി പരിക്കേറ്റ് 62 ദിവസമായി കോമയിലായിരുന്നു. ആറു ശസ്‌ത്രക്രിയകളാണ് ഡോക്റ്റർമാര്‍ നടത്തിയത്. എന്നാല്‍ യുവാവ് മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്നെ പരിചരിച്ചവര്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് ചിയു മടങ്ങിയത്.

Read also: തായ്‌വാനില്‍ കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE