കോഴിക്കോട്: പേരാമ്പ്ര-കുറ്റ്യാടി റോഡിലെ കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്‌ണയാണ് (15) മരിച്ചത്. കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിൽ നിന്നെത്തിയ ലോറി എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ അഹല്യയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൂത്താളി രണ്ടേ രണ്ട് എന്ന സ്‌ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇത് സ്‌ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു.
കെപിസിസി സെക്രട്ടറിയായ സത്യൻ കടിയങ്ങാട് ഇന്ദിരാഗാന്ധി അനുസ്‍മരണത്തിന്റെ ഒരുക്കങ്ങൾ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നടത്തുന്നതിനിടെയാണ് മകളുടെ വേർപാട് അറിയുന്നത്. അഹല്യ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയാണ്.
Most Read: രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം